ആലക്കോട്: കരുവഞ്ചാൽ വായാട്ടുപറമ്പിൽ യുവാവ് കിണറ്റിൽ വീണു മരിച്ചു. കാപ്പിമല സ്വദേശി മനീഷ് (33)ആണ് മരിച്ചത്. കിണർ വൃത്തിയാക്കുന്നതിനിടയിലാണ് അപകടം. ഇന്ന് ഉച്ചയോട് കൂടിയാണ് അപകടം നടന്നത്.
കിണർ വൃത്തിയാക്കാൻ ഇറങ്ങിയതായിരുന്നു മനീഷ്. വൃത്തിയാക്കിയതിന് ശേഷം മുകളിലേക്ക് കയറുന്നതിനിടെയാണ് കാൽ തെറ്റി കിണറ്റിനകത്തേക്ക് പതിക്കുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചിരുന്നു.
മഴ പെയ്തതിനാൽ വഴുക്കൽ ഉണ്ടായിരുന്നവെന്നും ഇതാണ് അപകടത്തിന് കാരണമായതെന്നും പറയുന്നു. മൃതദേഹം പരിയാരം കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
Post a Comment