അറബിക്കടലിൽ ന്യുന മർദ്ദ സാധ്യത മുന്നറിയിപ്പ്;ജൂൺ 7 മുതൽ 9 വരെയുള്ള ദിവസങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്ന്

 


തെക്ക് കിഴക്കൻ അറബികടലിൽ ചക്രവാതചുഴി ( Cyclonic Circulation ) രൂപപ്പെട്ടു. അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യുന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത.


 വടക്ക് ദിശയിലേക്ക് നീങ്ങുന്ന ന്യുന മർദ്ദം മധ്യ കിഴക്കൻ അറബിക്കടലിനു സമീപമെത്തി തീവ്ര ന്യുന മർദ്ദമായി ( Depression ) ശക്തി പ്രാപിക്കാൻ സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു


കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടി/  മിന്നൽ / കാറ്റോട് കൂടിയ മഴക്ക് സാധ്യത


ജൂൺ 7 മുതൽ 9 വരെയുള്ള ദിവസങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.



Post a Comment

Previous Post Next Post