ചെറുപുഴ: പത്തുവയസുകാരിയെ തുടര്‍ച്ചയായി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 32കാരന് 83 വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി. പൂളിങ്ങോം പാലാംതടം കാണിക്കാരന്‍ കെ ഡി രമേശിനെയാണ് തളിപ്പറമ്പ് പോക്‌സോ അതിവേഗ കോടതി ശിക്ഷിച്ചത്. 83 വര്‍ഷം തടവിന് പുറമേ 1.15 ലക്ഷം രൂപ പിഴയടക്കാനും കോടതി വിധിച്ചു
അതിവേഗ കോടതി ജഡ്ജി ആര്‍ രാജേഷ് ആണ് വിധി പ്രസ്താവിച്ചത്. അഞ്ചു വകുപ്പുകളിലായാണ് ശിക്ഷ വിധിച്ചത്. 2018 ഏപ്രിലിലാണ് കേസിന് ആസ്പദമായ സംഭവം. പയ്യന്നൂര്‍ സി ഐ ആയിരുന്ന എ പി ആസാദ്, ചെറുപുഴ എസ് ഐ ബിജോയ് എന്നിവരാണ് കേസ് അന്വേഷിച്ചത്.
Post a Comment