കൊച്ചി: കേരളത്തില്‍ ഈ സീസണില്‍ ഇതുവരെ പെയ്ത മഴ ശരാശരിയിലും 65 ശതമാനം കുറവ്. ഇടവപ്പാതി ഇനിയും ശക്തി പ്രാപിക്കാത്ത സാഹചര്യത്തിലാണ് ഈ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. സാധാരണ മഴ പോലും ഇതുവരെ സംസ്ഥാനത്തെ ലഭ്യമായിട്ടില്ലെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
ജൂണ്‍ ഒന്നു മുതല്‍ ജൂണ്‍ 24 വരെയുള്ള കണക്കനുസരിച്ച് 180.4 മില്ലീമീറ്റര്‍ മഴയാണ് സംസ്ഥാനത്ത് പെയ്തത്. സാധാരണഗതിയില്‍ 511.1 മില്ലീമീറ്റര്‍ ലഭിക്കേണ്ട സ്ഥാനത്താണിത്. എല്ലാ ജില്ലകളിലും ശരാശരിയിലും താഴെയായിരുന്നു മഴ. ഏറ്റവും കുറഞ്ഞത് കണ്ണൂര്‍, ഇടുക്കി, കാസര്‍ഗോഡ്, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, വയനാട് ജില്ലകളില്‍. വയനാട്ടിലും ഏറ്റവും കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്.
വരുന്ന ആഴ്ച മുതല്‍ മണ്‍സൂണിന്‍റെ അടുത്ത സജീവ കാലഘട്ടം തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജൂലൈ ആദ്യം വരെ ഇതു തുടരേണ്ടതാണ്. ജൂലൈ രണ്ടാം വാരമാണ് അതിനു ശേഷം നല്ല മഴ പ്രതീക്ഷിക്കാവുന്നതെന്നും വിദഗ്ധര്‍.
Post a Comment