ആത്മസമര്‍പ്പണത്തിന്റെ ഓർമ പുതുക്കി വിശ്വാസികൾ ഇന്ന് ബലി പെരുന്നാൾ ആഘോഷിക്കുകയാണ്. ഹജ്ജ് കർമ്മത്തിന്റെ പരിസമാപ്തി കൂടിയാണ് ബലിപെരുന്നാൾ. പള്ളികളിലും ഈദുഗാഹുകളിലും ഇന്ന് പ്രത്യേക നമസ്കാരം നടക്കും. അറബിമാസം ദുൽഹജ്ജ് 30 പൂർത്തിയാക്കിയാണ് ഇത്തവണ ബലി പെരുന്നാൾ ആഘോഷിക്കുക. പ്രവാചകനായ ഇബ്രാഹിം നബിയുടെ ത്യാഗത്തിന്റെ ഓർമ പുതുക്കലാണ് ഈ ദിനം. പെരുന്നാൾ പ്രമാണിച്ച് സംസ്ഥാനത്ത് ഇന്ന് പൊതു അവധിയാണ്.
ത്യാഗത്തിന്റെ ഓർമ പുതുക്കി ഇന്ന് ബലി പെരുന്നാൾ; ഏവർക്കും ബലി പെരുന്നാൾ ആശംസകൾ
Alakode News
0
Post a Comment