പരിയാരം: പനി ബാധിച്ച് 3 വയസ്സുള്ള കുട്ടി മരണപ്പെട്ടു.ഏര്യം വിദ്യാമിത്രം സ്‌ക്കൂളിന്‌സമീപം താമസിക്കുന്ന മാലിക്കന്റകത്ത് മുഹമ്മദ് ഷഫീഖ് അസ്അദിയുടെ മകള്‍ അസ്‌വാ ആമിനയാണ് മരണപ്പെട്ടത്.കഴിഞ്ഞ 15-ദിവസമായി പരിയാരത്തെ കണ്ണൂര്‍ഗവ. മെഡിക്കല്‍ കോളേജില്‍ തീവ്ര പരിചരണവിഭാഗത്തില്‍ ചികിത്സയില്‍ ആയിരുന്നു.
മാതാവ്: ജസീല (പെടേന).പയ്യന്നൂര്‍ മേഖല എസ് കെ എസ് എസ് എഫ് പ്രസിഡന്റും മാതമംഗലം റെയ്ഞ്ച് സെക്രട്ടറിയമാണ് മുഹമ്മദ് ഷഫീഖ് അസ്അദി.സഹോദരങ്ങള്‍: ഖദീജ, ഫാത്തിമ.കുറച്ചുദിവസങ്ങള്‍ക്ക് മുമ്പ് പയ്യന്നൂരിലെ സ്വകാര്യആശുപത്രിയില്‍ ചികില്‍സക്കിടെ നിലഗുരുതരമായതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജ് തീവ്ര പരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ച കുട്ടി ഇന്ന് രാവിലെ മരണപ്പെടുകയായിരുന്നു
Post a Comment