കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട് ജില്ലകളെ ബന്ധിപ്പിച്ച്‌ മലയോരമേഖലയിലൂടെ കെഎസ്‌ആര്‍ടിസി സര്‍വീസ്

 


ആലക്കോട്: കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട് ജില്ലകളെ ബന്ധിപ്പിച്ച്‌ മലയോരമേഖലയിലൂടെ കെഎസ്‌ആര്‍ടിസി സര്‍വീസ് ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.

കാഞ്ഞങ്ങാട് നിന്ന് മലയോരത്ത് കൂടി കല്‍പ്പറ്റയിലേക്കുള്ള സര്‍വീസിനാണ് അനുമതി നല്‍കിയിരിക്കുന്നത്.മുണ്ടോട്ട് എണ്ണപ്പാറ, പരപ്പ, വെള്ളരിക്കുണ്ട്, ചെറുപുഴ, ആലക്കോട്, നടുവില്‍, ചെമ്ബേരി, പയ്യാവൂര്‍, ഇരിട്ടി, പേരാവൂര്‍, കൊട്ടിയൂര്‍, മാനന്തവാടി, പനമരം വഴിയാണ് ബസ് കല്‍പറ്റയിലെത്തുക.


നിലവില്‍ വെള്ളരിക്കുണ്ട് നിന്ന് വയനാട്ടിലേക്കുള്ള എല്ലാ സര്‍വീസുകള്‍ക്കും പ്രതിദിനം 20,000 രൂപയോളം വരുമാനം ലഭിക്കുന്നുണ്ട്.പുതിയ സര്‍വീസ് ടൂറിസ്റ്റുകള്‍ക്കും ഉപകാരപ്രദമാകും. കൂടുതല്‍ സര്‍വീസുകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മലയോര മേഖല പാസഞ്ചേഴ്‌സ് അസോസിയേഷന്‍ കണ്‍വീനര്‍ എം.വി. രാജുവും ഗതാഗത മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.കാലിച്ചാനടുക്കം-ചെമ്മട്ടംവയല്‍ റോഡ് മെക്കാഡം ചെയ്തതോടെ ഇതുവഴി കൊന്നക്കാടേക്കും ചെറുപുഴയിലേക്കും സര്‍വീസ് തുടങ്ങണമെന്നും ആവശ്യമുണ്ട്.

Post a Comment

Previous Post Next Post