ഇരുചക്ര വാഹനങ്ങളിൽ യാത്രചെയ്യുന്നവർക്ക് കിടിലൻ സമ്മാനവുമായി തമിഴ്നാട്ടിലെ തഞ്ചാവൂർ പൊലീസ്. ട്രാഫിക്ക് ബോധവൽക്കരണത്തിന്റെ ഭാഗമായി ഒരുകിലോ തക്കാളിയാണ് സമ്മാനമായി ലഭിക്കുന്നത്. തക്കാളി വില ഉയർന്നുനിൽക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് ഹെൽമെറ്റ് വെക്കാൻ വലിയൊരു പ്രചോദനമായി ഇത് മാറുമെന്നതിൽ സംശയമില്ല. ട്രാഫിക് ഇന്‍സ്പെക്ടര്‍ രവിചന്ദ്രന്റെ വകയാണ് ഹെല്‍മറ്റ് ധരിക്കുന്നവര്‍ക്കുള്ള പ്രോത്സാഹന സമ്മാനം.
Post a Comment