ആധാർ കാര്‍ഡുമായി പാൻ കാര്‍ഡ് ലിങ്ക് ചെയ്യണ്ടതിനുള്ള സമയ പരിധി ഇന്ന് അവസാനിക്കും. ആധാറുമായി പാൻ ലിങ്ക് ചെയ്തില്ലെങ്കില്‍ ജൂലൈ ഒന്ന് മുതല്‍ പാൻ കാര്‍ഡ് പ്രവര്‍ത്തന രഹിതമാകും.
പാൻകാര്‍ഡുമായി ആധാര്‍ ബന്ധിപ്പിക്കുന്നതിന് നിലവില്‍ 1000 രൂപയാണ് പിഴ അടയ്‌ക്കേണ്ടത്. 2023 മാര്‍ച്ച് 31 ആയിരുന്നു ആദ്യത്തെ സമയപരിധി. പിന്നീട ജൂണ്‍ 30 വരെ നീട്ടുകയായിരുന്നു. കാലാവധി ഇനിയും നീട്ടുമെന്നുള്ളത് സംശയമാണ്. അതിനാല്‍ നിങ്ങളുടെ പാൻ ആധാറുമായി ബന്ധിപ്പിക്കുന്നത് നിര്‍ണായകമാണ്. നിലവിലെ സമയപരിധിക്കുള്ളില്‍ ലിങ്കിംഗ് പൂര്‍ത്തിയാക്കിയില്ലെങ്കില്‍ നിരവധി പ്രത്യാഘാതങ്ങള്‍ ഉണ്ടായേക്കാം.
പാൻ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ പാൻ പ്രവര്‍ത്തനരഹിതമാകും. സാമ്ബത്തിക ആവശ്യങ്ങള്‍ക്ക് ആവശ്യമായ ഒരു പ്രധാന രേഖയാണ് പാൻ. ഇത് പ്രവര്‍ത്തനരഹിതമായാല്‍ നികുതിദായകര്‍ ബുദ്ധിമുട്ടും. പ്രത്യേകിച്ച് ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്ന സമയത്ത് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നേക്കാം.
എസ്‌എംഎസ് വഴി എങ്ങനെ പാൻ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാം?
* നിങ്ങളുടെ ഫോണില്‍ സന്ദേശമയയ്‌ക്കല്‍ ആപ്പ് തുറക്കുക.
* <UIDPAN <12 അക്ക ആധാര്‍ നമ്ബര്‍> 10 അക്ക പാൻ നമ്ബര്‍> എന്ന് ടൈപ്പ് ചെയ്യുക.
* ഈ സന്ദേശം 56161 അല്ലെങ്കില്‍ 567678 എന്ന നമ്ബറിലേക്ക് അയയ്ക്കുക
* പാൻ-ആധാര്‍ ലിങ്ക് നിലയെക്കുറിച്ചുള്ള ഒരു അപ്‌ഡേറ്റ് നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്ബറിലേക്ക് അയയ്‌ക്കും.
Post a Comment