കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ ഇലക്‌ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ പിടിയില്‍. കോട്ടയം ഇലക്‌ട്രിക് ഇന്‍സ്‌പെക്ടറേറ്റിലെ ഇന്‍സ്‌പെക്ടറായ എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ കെ കെ സോമനാണ് വിജിലന്‍സിന്റെ പിടിയിലായത്.
എറണാകുളം സ്വദേശിയായ കരാറുകാരനില്‍ നിന്ന് 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാളെ വിജിലൻസ് അറസ്റ്റ് ചെയ്‌തത്. നേരത്തെ ഇതേ കരാറുകാരനില്‍ നിന്നും സോമന്‍ 10,000 രൂപ വാങ്ങിയിരുന്നു. വീണ്ടും പണം ആവശ്യപ്പെട്ടതോടെയാണ് കരാറുകാരൻ വിജിലൻസിനെ സമീപിച്ചത്.
രാവിലെ ഓഫീസില്‍ വെച്ച് പണം വാങ്ങി പേഴ്‌സിലേക്ക് വെക്കുന്നതിനിടെയാണ് വിജിലൻസ് ഉദ്യോഗസ്ഥരെത്തി സോമനെ അറസ്റ്റു ചെയ്യുകയായിരുന്നു. കൈക്കൂലി വാങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ നിലപാട് കടുപ്പിക്കുന്ന ഘട്ടത്തിലാണ് വീണ്ടുമൊരു കൈക്കൂലി കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പിടിയിലാകുന്നത്.
Post a Comment