പരിയാരം: വെള്ളം നിറഞ്ഞ സെപറ്റിക് ടാങ്കില്‍ വീണ് 3 വയസുകാരന്‍ മരിച്ചു, തമീന്‍ ബഷീര്‍ ആണ് മരിച്ചത്.
കൂടെയുണ്ടായിരുന്ന അഹമ്മദ് ഫാരിസ്(3) നെ കണ്ണൂരിലെ സ്വരാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഈ കുട്ടി അപകടനില തരണം ചെയ്തിട്ടുണ്ട്. ഇന്ന് വൈകുന്നേരം 3.15 നായിരുന്നു സംഭവം.കോരന്‍പീടികയില്‍ താമസക്കാരനായ തളിപ്പറമ്പ് മുക്കോലയിലെ ഓട്ടോഡ്രൈവര്‍ പി.സി.ബഷീറിന്റെ മകനാണ് മരിച്ച തമീന്‍.ജസീനയാണ് ഉമ്മ റാഫിയ, റിയാന്‍, മുഹമ്മദ് എന്നിവര്‍ സഹോദരങ്ങള്‍.നിര്‍മ്മാണം നടന്നുവരുന്ന വീടിന്റെ സെപ്റ്റിക് ടാങ്കില്‍ ഇന്നലെ പെയ്ത മഴയില്‍ വെള്ളം കെട്ടിക്കിടന്നിരുന്നു.കുട്ടികള്‍ കളിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ ഈ കുഴിയില്‍ വീഴുകയായിരുന്നു.ഉടന്‍ തന്നെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിലെത്തിച്ചുവെങ്കിലും തമീന്‍ മരിച്ചു.
Post a Comment