വന്ദേഭാരത് എക്‌സ്പ്രസിന് നേരെ വീണ്ടും കല്ലേറ്. തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ട്രെയിനിന് നേരെയുണ്ടായ കല്ലേറിൽ ചില്ലിന് കേടുപാടുണ്ടായി. ചോറ്റാനിക്കര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കൂരിക്കാട് എന്ന സ്ഥലത്ത് വെച്ചാണ് കല്ലേറുണ്ടായത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൂന്നാം തവണയാണ് ട്രെയിനിന് നേരെ കല്ലേറുണ്ടാകുന്നത്. വളപട്ടണത്ത് വച്ചും തിരുനാവായ സ്റ്റേഷന് സമീപവുമാണ് മുൻപ് കല്ലേറുണ്ടായത്.
Post a Comment