സംസ്ഥാനത്തെ ബെവ്‌കോ ഔട്ട്‌ലെറ്റുകളിൽ 2000 രൂപ നോട്ടുകൾ ഇനി വാങ്ങരുതെന്ന് നിർദ്ദേശം നൽകി അധികൃതർ. ബെവ്കോ ഓപ്പറേഷണൽ മാനേജരാണ് സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്. 2000 രൂപ നോട്ടുകൾ ഇന്ന് മുതൽ സ്വീകരിക്കരുത് എന്നാണ് ഔട്ട്‌ലെറ്റ് മാനേജർമാർക്ക് ലഭിച്ചിരിക്കുന്ന നിർദ്ദേശം. അഥവാ 2000 രൂപ നോട്ട് സ്വീകരിച്ചാൽ അതിന്റെ ഉത്തരവാദിത്തം മാനേജർമാർക്കായിരിക്കും എന്നും സർക്കുലറിലുണ്ട്.
Post a Comment