തിരുവനന്തപുരത്ത് SSLC പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചിറയിൻകീഴ് ശാർക്കര ശ്രീശാരദവിലാസം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർഥിനി രാഖിശ്രീ ആർഎസ് ആണ് തുങ്ങി മരിച്ചത്. മരിക്കാനിടയായ കാരണം വ്യക്തമല്ല. പത്താം ക്ലാസ് പരീക്ഷയിൽ മികച്ച വിജയം നേടിയതിനെ തുടന്ന് വിദ്യാർഥികൾ സ്കൂളിൽ ഒത്തുകൂടിയിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
Post a Comment