രോഗി പരിചരണത്തിന്റെ ഉദാത്ത മാതൃക കാട്ടി മരണത്തിന് കീഴടങ്ങിയ ലിനി സിസ്റ്ററുടെ ഓർമകൾക്ക് അഞ്ചാണ്ട് തികയുന്നു. 2018 മെയിൽ കോഴിക്കോടിനെ പിടിച്ചുലച്ച നിപാ ബാധയിലാണ് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സ് ലിനി പുതുശ്ശേരിക്ക് ജീവൻ നഷ്ടമാകുന്നത്. നിപാ ബാധിച്ച യുവാവിനെ പരിചരിച്ചതിലൂടെ ലിനി സിസ്റ്റർക്ക് രോഗബാധ ഉണ്ടായത്. പിഞ്ചോമനകളെ തനിച്ചാക്കിയ ലിനിയുടെ വേർപാട് കേരളത്തെയാകെ കണ്ണീരിലാഴ്‌ത്തിയിരുന്നു.
Post a Comment