തളിപ്പറമ്പ് ബസ് സ്റ്റാന്‍ഡിലെ മാഞ്ഞു പോയ ട്രാക്കുകള്‍ പുനസ്ഥാപിച്ചു

 


തളിപ്പറമ്പ്: ബസ് സ്റ്റാന്‍ഡിലെ മാഞ്ഞു പോയ ട്രാക്കുകള്‍ പുനസ്ഥാപിച്ചു. നഗരസഭയുടെ അനുമതിയോടെ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് എംപ്ലോയ്സ് യൂനിയന്‍ (സി.ഐ.ടി.യു) തളിപ്പറമ്ബ് ഡിവിഷന്‍ കമ്മറ്റിയുടെ നേതൃത്വത്തിലാണ് ട്രാക്കുകള്‍ രേഖപ്പെടുത്തിയത്.

തളിപ്പറമ്പ് ബസ് സ്റ്റാന്‍ഡില്‍ ഓരോ ഭാഗത്തേക്കും പോകുന്ന ബസുകള്‍ പാര്‍ക്ക് ചെയ്യാന്‍ ട്രാക്കുകള്‍ രേഖപ്പെടുത്തിയിരുന്നു.

കുറച്ചു നാളുകളായി ട്രാക്കുകള്‍ മാഞ്ഞത് വലിയ പ്രശ്നങ്ങള്‍ സൃഷ്ടിച്ചു. ബസുകള്‍ പലപ്പോഴും നിര്‍ത്തിയിടാത്തത് ജീവനക്കാര്‍ തമ്മില്‍ പ്രശ്നങ്ങള്‍ക്ക് ഇടയാക്കുകയും ബസുകള്‍ നിര്‍ത്തിയിടുന്ന സ്ഥലം സംബന്ധിച്ച്‌ യാത്രക്കാര്‍ക്ക് ആശയക്കുഴപ്പം സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ട്രാക്കുകള്‍ പുനസ്ഥാപിക്കാന്‍ നഗരസഭയുടെ അനുമതി തേടിയത്.

തുടര്‍ന്ന് മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് എംപ്ലോയ്സ് യൂനിയന്‍ (സി.ഐ.ടി.യു) തളിപ്പറമ്പ് ഡിവിഷന്‍ സെക്രട്ടറി കെ.വി രാജന്‍, കെ.വി സുരേഷ് ബാബു, വി.പി രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് റോഡുകളില്‍ രേഖപ്പെടുത്തുന്ന രീതിയില്‍ മായാത്ത ട്രക്കുകള്‍ വരച്ചത്.


Post a Comment

Previous Post Next Post