ആലക്കോട് : ആലക്കോട് സെയ്ന്റ് മേരീസ് കോൺവെന്റ് ഹയർ സെക്കൻഡറി സ്കൂൾ സി.ബി.എസ്.ഇ. 10, 12 ക്ലാസ് പരീക്ഷകളിൽ നൂറുശതമാനം വിജയം.
പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതിയ 60 വിദ്യാർഥികളിൽ പത്തുപേർ 90 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടി. പത്താം ക്ലാസിൽ 86 പേർ എഴുതിയതിൽ നൂറുശതമാനം വിജയമുണ്ട്.
പ്ലസ്ട്രുവിൽ 96 ശതമാനം മാർക്ക് ലഭിച്ച നിയ സാബു, പത്താം ക്ലാസിൽ 97 ശതമാനം മാർക്ക് ലഭിച്ച മിലൻ സി. സജിയേയും സ്കൂളി ൽ നടന്ന ചടങ്ങിൽ ഉപഹാരം നൽകി അനുമോദിച്ചു.
Post a Comment