അനിശ്ചിതകാല ബസ് സമരത്തിനില്ലെന്ന് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷന്‍

 


തൃശ്ശൂർ: അനിശ്ചിത കാല ബസ് സമരത്തിനില്ലെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ അറിയിച്ചു. അതേസമയം, ജൂണ്‍ അഞ്ച് മുതല്‍ തിരുവനന്തപുരത്ത് അനിശ്ചിതകാല നിരാഹാര സമരം നടത്തും.

സംസ്ഥാന പ്രസിഡന്റ് കെ കെ തോമസ് ആണ് നിരാഹാരം കിടക്കുക.


തൃശൂരില്‍ നടന്ന സമരപ്രഖ്യാപന കണ്‍വൻഷനിലാണ് തീരുമാനം. ഇന്നലെ മറ്റൊരു സ്വകാര്യ ബസ് സംഘടന സമരം പ്രഖ്യാപിച്ചിരുന്നു. ഈ സംഘടനക്കല്ല ശക്തിയെന്നും കൂടുതല്‍ ബസുകള്‍ തങ്ങള്‍ക്കാണെന്നും ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ ഭാരവാഹികള്‍ അറിയിച്ചു. വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് കൂട്ടണമെന്നതാണ് ബസ് ഉടമകളുടെ പ്രധാന ആവശ്യം. വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് കുറഞ്ഞത് അഞ്ച് രൂപയാക്കണമെന്നാണ് ആവശ്യം.


സംസ്ഥാനത്ത് ജൂണ്‍ ഏഴ് മുതല്‍ സമരം നടത്തുമെന്നാണ് ഒരു വിഭാഗം പ്രഖ്യാപിച്ചത്. അനിശ്ചിതകാല ബസ് സമരം പിൻവലിക്കില്ലെന്നും അവര്‍ അറിയിച്ചു. കണ്‍സഷൻ നിരക്ക് ടിക്കറ്റിന്റെ 50 ശതമാനമാക്കണം, കണ്‍സഷന് പ്രായപരിധി നിശ്ചയിക്കണം ലിമിറ്റഡ് സ്റ്റോപ്പ് പെര്‍മിറ്റ് നിലനിര്‍ത്തണം എന്നിവയാണ് സ്വകാര്യ ബസുടമകള്‍ മുന്നോട്ട് വെക്കുന്ന ആവശ്യങ്ങള്‍.

Post a Comment

Previous Post Next Post