കൊച്ചി: അവധിക്കാല ക്ലാസുകൾ വേണ്ടെന്ന സർക്കാർ ഉത്തരവിനുള്ള സ്റ്റേ നീട്ടാതെ ഹൈക്കോടതി. കുട്ടികൾ അവധിക്കാലം ആസ്വദിക്കട്ടെ എന്നായിരുന്നു ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്റെ നിരീക്ഷണം. അവധിക്കാല ക്ലാസുകൾ വേണ്ട എന്നാണ് കാഴ്ചപ്പാടെന്ന് കൂട്ടിച്ചേർത്ത കോടതി വിഷയം ഡിവിഷൻ ബെഞ്ചിന് വിട്ടു.അവധിക്കാല ക്ലാസുകൾ വേണ്ടെന്ന സർക്കാർ ഉത്തരവ് നേരത്തെ ജസ്റ്റിസ് എ.ബദറുദിന്റെ ബെഞ്ച് സ്റ്റേ ചെയ്തിരുന്നു.
'കുട്ടികൾ അവധിക്കാലം ആസ്വദിക്കട്ടെ': അവധിക്കാല ക്ലാസുകൾ വേണ്ടെന്ന സർക്കാർ ഉത്തരവിനുള്ള സ്റ്റേ നീട്ടാതെ ഹൈക്കോടതി
Alakode News
0
Post a Comment