കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പീഡനം; ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയെ അറ്റന്‍ഡര്‍ പീഡിപ്പിച്ചതായി പരാതി



കോഴിക്കോട്: ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയെ അറ്റന്‍ഡര്‍ പീഡിപ്പിച്ചതായി പരാതി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രണ്ട് ദിവസം മുമ്ബാണ് പീഡനം നടന്നതെന്നാണ് ആരോപണം.

തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ കോഴിക്കോട് സ്വദേശിനിയാണ് അതിക്രമത്തിനിരയായത്.


ശസ്ത്രക്രിയയ്ക്ക് ശേഷം മയക്കം പൂര്‍ണമായും മാറാത്ത അവസ്ഥയിലായിരുന്നു യുവതി. ഈ സമയമാണ് പീഡനം നടന്നത്. യുവതി പിന്നീട് ഭര്‍ത്താവിനോടാണ് വിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.


പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇയാളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പ്രതി ഒളിവിലാണ്.

Post a Comment

Previous Post Next Post