ചീസ് ബ്രഡ് ഓംലെറ്റ് ഉണ്ടാക്കാം;
ചേരുവകള്‍
▶ മുട്ട 3 എണ്ണം
▶ ചീസ് 4 പീസ്
▶ ബ്രഡ് 4 കഷ്ണം
▶ ടൊമാറ്റോ കെച്ചപ്പ്
▶ സവാള 1 എണ്ണം (ചെറുതായി അരിഞ്ഞത്)
▶ കാപ്സിക്കം 1 എണ്ണം
▶ തക്കാളി 1 എണ്ണം
▶ കുരുമുളകുപൊടി ആവശ്യത്തിന്
ചീസ് ബ്രഡ് ഓംലെറ്റ് ഉണ്ടാക്കാം; തയ്യാറാക്കുന്ന വിധം
▶ മുട്ട പൊട്ടിച്ചൊഴിച്ച്, അതിലേക്ക് സവാള, തക്കാളി, കാപ്സിക്കം എന്നിവ അരിഞ്ഞത് ചേര്‍ക്കുക.
▶ ഉപ്പും കുരുമുളകും ചേര്‍ക്കുക.
▶ ബ്രഡിന്റെ നടുഭാഗം ചതുരത്തില്‍ മുറിച്ച് മാറ്റുക.
▶ പാന്‍ ചൂടാക്കി ബട്ടര്‍ ഇടുക. ബ്രഡ് പാനില്‍ വെക്കുക.
▶ ബ്രഡിന്റെ മുറിച്ച് മാറ്റിയ ഭാഗത്തേക്ക് ഓംലെറ്റ് മിക്സ് ഒഴിച്ചു കൊടുക്കാം. ഇത് വേവിക്കുക.
▶ ശേഷം ചീസ് വേവിച്ച് കുരുമുളകുപൊടി ചേർത്താൽ സംഭവം റെഡി.
Post a Comment