അർജുൻ അശോകനും അനശ്വര രാജേന്ദ്രനും ഒന്നിച്ച ചിത്രം പ്രണയ വിലാസം ഒടിടി റിലീസിന് ഒരുങ്ങുന്നു. സീ5 പ്ലാറ്റ് ഫോമിലാകും ചിത്രം എത്തുക. ഈ മാസം അവസാന ആഴ്ചയോ ഏപ്രിൽ ആദ്യമോ ചിത്രം ഒടിടിയിലെത്തുമെന്നാണ് റിപ്പോർട്ട്. ഫെബ്രുവരി 17ന് തിയേറ്ററുകളിൽ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. പുതിയ കാലത്തെയും പഴയ കാലത്തെയും പ്രണയമാണ് ചിത്രം പറയുന്നത്.
പ്രണയ വിലാസം ഒടിടിയിലേക്ക്
Alakode News
0
Tags
സിനിമ വിശേഷങ്ങൾ
Post a Comment