തിരുവനന്തപുരം: സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ തുക സഹകരണസംഘങ്ങള്‍ മുഖേന ഗുണഭോക്താക്കളുടെ വീട്ടിലെത്തിച്ചുനല്‍കുന്നതിന് വിതരണ ഏജന്റിന് ഗുണഭോക്താക്കള്‍ പണം നല്‍കേണ്ടതില്ലെന്ന് ധനവകുപ്പ്.
ആരെങ്കിലും പണം ആവശ്യപ്പെടുന്നപക്ഷം ബന്ധപ്പെട്ടവരെ അറിയിക്കണമെന്നും ധനവകുപ്പ് നിര്‍ദേശിച്ചു. ഇത്തരക്കാര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ധനവകുപ്പ് മുന്നറിയിപ്പ് നല്‍കി.
പെന്‍ഷന്‍ വിതരണവുമായി ബന്ധപ്പെട്ട് സഹകരണ സംഘങ്ങള്‍/ഏജന്റുമാര്‍ക്കുള്ള ഇന്‍സെന്റിവ് പൂര്‍ണമായും സര്‍ക്കാറാണ് നല്‍കുന്നതെന്നും ധനവവകുപ്പ് വ്യക്തമാക്കി.
Post a Comment