കൊച്ചി : കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടന്‍ ഇന്നസെന്‍റിന്‍റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി.
നിലവില്‍ വെന്‍റിലേറ്ററിലാണ് അദ്ദേഹം. കഴിഞ്ഞ ദിവസത്തേക്കാള്‍ മരുന്നുകളോട് ശരീരം പ്രതികരിക്കുന്നുണ്ടെന്നാണ് വിവരം. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുമ്ബാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
1972ല്‍ പുറത്തിറങ്ങിയ നൃത്തശാല എന്ന ചിത്രത്തിലൂടെയാണ് ഇന്നസെന്‍റ് വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ഹാസ്യനടനായും സ്വഭാവ നടനായും അദ്ദേഹം ശ്രദ്ധ നേടി. ഇന്നസെന്‍റിന്‍റെ അതുല്യമായ ശരീരഭാഷയും തൃശ്ശൂര്‍ ശൈലിയിലുള്ള ഡയലോഗും അദ്ദേഹത്തിന്‍റെ മുഖമുദ്രയാണ്.
Post a Comment