ന്യൂഡൽഹി: രാജ്യത്ത് നീണ്ട ഇടവേളയ്ക്കുശേഷം വീണ്ടും കോവിഡ് കേസുകൾ വർധിക്കുന്നു. കഴിഞ്ഞ നാല് മാസത്തിനിടയിലെ ഉയർന്ന പ്രതിദിന കേസുകളാണ് ഇന്ന് പുറത്തുവന്നിരിക്കുന്നത്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 841 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
ഇതോടെ രാജ്യത്ത് സജീവ കോവിഡ് കേസുകളുടെ എണ്ണം 5,389 ആയി ഉയർന്നു. കണക്കുകൾ പ്രകാരം കേരളം, മഹാരാഷ്ട്ര, കർണാടക, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് കോവിഡ് കേസുകൾ വർധിക്കുന്നത്.
ഇന്ത്യയിലെ പ്രതിദിന ശരാശരി കോവിഡ് കേസുകൾ ഒരു മാസത്തിനിടെ ആറ് മടങ്ങു വർധിച്ചു. ഫെബ്രുവരിയിൽ ശരാശരി പ്രതിദിന പുതിയ കേസുകൾ 112 ആയിരുന്നു. ഇപ്പോൾ ഇത് 626 ആയി ഉയർന്നു.
Post a Comment