ശ്രീനാരായണ ഗുരു സമാധി ആയ നാളെ സംസ്ഥാനത്ത് സമ്പൂർണ ഡ്രൈ ഡേ. ബിവറേജസ് ഔട്ട്‌ലെറ്റുകളും ബാറുകളും കള്ള് ഷാപ്പുകളും നാളെ തുറക്കില്ല. ഇന്ന് ബിവറേജസ് ഔട്ട്‍ലെറ്റുകളിൽ നല്ല തിരക്കാണ് അനുഭവപ്പെട്ടത്. തിരക്കു കുറയ്ക്കാൻ 175 പുതിയ മദ്യശാലകൾ കൂടി ആരംഭിക്കണമെന്ന ബെവ്കോ എംഡി സർക്കാരിന് ശുപാർശ നൽകിയിട്ടുണ്ട്. ശുപാർശ പൂർണമായി അംഗീകരിച്ചാൽ ഇപ്പോഴുള്ളതിനു പുറമേ 253 മദ്യശാലകൾ കൂടി വരും.
Post a Comment