വെടിക്കെട്ടുമായി ഹിറ്റ്മാൻ, ഇന്ത്യയ്ക്ക് തകർപ്പൻ ജയം

നായകൻ രോഹിത് ശർമയുടെ വെടിക്കെട്ട് ബാറ്റിങ് മികവിൽ രണ്ടാം ടി20യിൽ കംഗാരുപ്പടയെ തോൽപ്പിച്ച് പരമ്പരയിൽ 1-1ന് ഒപ്പമെത്തി ഇന്ത്യ. 91 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യ രോഹിത് (20 പന്തിൽ 46), പാണ്ഡ്യ (9), കാർത്തിക് (10) എന്നിവരുടെ മികവിലാണ് അനായാസം ജയിച്ചത്. 92/4 (7.2). ഓസീസിനായി ആഡം സാമ്പ 3 വിക്കറ്റെടുത്തു. ഗപ്‌ടിലിനെ (172) മറികടന്ന് ടി20യിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടിയ താരമായും രോഹിത് (176) മാറി.

Post a Comment

Previous Post Next Post