ആലക്കോട് : മലയോരമേഖലയിലെ പ്രധാന ടൗണുകളായ ആലക്കോട്, കരുവഞ്ചാൽ എന്നിവിടങ്ങളിൽ ഹർത്താൽ ബാധിച്ചില്ല. പതിവുപോലെ കടകമ്പോളങ്ങൾ തുറന്നുപ്രവർത്തിച്ചു. എന്നാൽ ഹർത്താലിനെ തുടർന്ന് ടൗണുകളിൽ തിരക്ക് കുറവായിരുന്നു. പെട്രോൾ പമ്പുകൾ തുറന്നുപ്രവർത്തിച്ചു. ഓട്ടോറിക്ഷ, ടാക്സി സ്റ്റാൻഡുകളും സജീവമായിരുന്നു. ആലക്കോട് ടൗണിനെ അപേക്ഷിച്ച് കൂടുതൽ കടകമ്പോളങ്ങൾ കരുവഞ്ചാലിൽ തുറന്നുപ്രവർത്തിച്ചു. സർക്കാർ ഓഫീസുകളിൽ ഹാജർനില കുറവായിരുന്നു.
Post a Comment