ന്യൂഡല്‍ഹി: കാനഡയിലുള്ളവരും അവിടേക്ക് യാത്ര ചെയ്യുന്നവരും ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
വിദ്വേഷവും അക്രമങ്ങളും ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനങ്ങളും വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നിര്‍ദേശം.
പൗരന്മാരും വിദ്യാര്‍ഥികളും ഇന്ത്യന്‍ ഹൈ കമീഷന്റെയും ഇന്ത്യന്‍ കോണ്‍സുലേറ്റ്സ് ജനറലിന്റെയും വെബ്സൈറ്റുകളിലോ madad.gov.in എന്ന വെബ്സൈറ്റിലോ രജിസ്റ്റര്‍ ചെയ്യണമെന്നും നിര്‍ദേശിച്ചു. എന്തെങ്കിലും അടിയന്തര സാഹചര്യം ഉണ്ടായാല്‍ ബന്ധപ്പെടാനാണ് ഈ നിര്‍ദേശമെന്നും മന്ത്രാലയം അറിയിച്ചു.
കുറ്റകൃത്യങ്ങളും അതിക്രമങ്ങളും കനേഡിയന്‍ അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെന്നും അന്വേഷണം നടത്താനും നടപടികള്‍ സ്വീകരിക്കാനും അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും കാനഡയിലെ ഇന്ത്യന്‍ ഹൈ കമീഷനും കോണ്‍സുലേറ്റ്സ് ജനറലും അറിയിച്ചതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറയുന്നു.
Post a Comment