ഹര്‍ത്താലില്‍ അക്രമം തുടരുന്നു; കണ്ണൂര്‍ നഗരത്തില്‍ മില്‍മാ ടീ സ്‌റ്റാള്‍ അടിച്ചുതകര്‍ത്തു, ഒരാള്‍ക്ക് പരിക്ക്

 


കണ്ണൂ‌ര്‍: സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് പ്രഖ്യാപിച്ച ഹര്‍ത്താലില്‍ ഇപ്പോഴും അക്രമങ്ങള്‍ തുടരുന്നു.കണ്ണൂര്‍ നഗരത്തില്‍ തിരക്കേറിയ മില്‍മാ ‌ടീ സ്‌റ്റാള്‍ ഹര്‍ത്താല്‍ അനുകൂലി എത്തി അടിച്ചുതകര്‍ത്തു.വൈകിട്ട് നാലുമണിയോടെയാണ് സംഭവം.

ബൈക്കിലെത്തിയ സംഘത്തില്‍ നിന്നും ഒരാള്‍ കടയുടെ അടുത്തേയ്‌ക്ക് എത്തി കമ്ബി കൊണ്ട് ആഹാരസാധനങ്ങള്‍ വച്ച അലമാരി അടിച്ചുതകര്‍ക്കുകയായിരുന്നു. ഇതിന് സമീപം ജോലിചെയ്യുകയായിരുന്ന അന്യസംസ്ഥാന തൊഴിലാളിയ്‌ക്കാണ് പരിക്കേറ്റത്. ചില്ല് തറച്ചാണ് ഇയാള്‍ക്ക് പരിക്കുപറ്റിയത്.

അക്രമിയെ പിടികൂടാന്‍ ഉടന്‍ പിറകെയോടിയെങ്കിലും അടുത്തായി നിര്‍ത്തിയിരുന്ന ബൈക്കില്‍ കയറി രക്ഷപ്പെട്ടതായി ഉടമ അറിയിച്ചു. കണ്ണൂര്‍ നഗരത്തിന് പുറമേ മട്ടന്നൂരില്‍ പാലോട്ട് പള‌ളിയിലും അല്‍പംമുന്‍പ് അക്രമമുണ്ടായി. ലോറിയുടെ നേരെ ഹര്‍ത്താല്‍ അനുകൂലികള്‍ പെട്രോള്‍ ബോംബ് എറിയുകയായിരുന്നു. ഇരിട്ടിയില്‍ നിന്നും തലശേരിയ്‌ക്ക് വരികയായിരുന്ന ലോറിയുടെ ചില്ല് തകര്‍ന്നു. ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

Post a Comment

Previous Post Next Post