കോഴിക്കോട്: ഉത്തര്‍പ്രദേശ് സ്വദേശിനിയായ 16-കാരിയെ ബലാത്സംഗം ചെയ്ത് റെയില്‍വേ പ്‌ളാറ്റ്‌ഫോമില്‍ ഉപേക്ഷിക്കാന്‍ ശ്രമിച്ച അതിഥിതൊഴിലാളികള്‍ പിടിയില്‍.
ഉത്തര്‍പ്രദേശ് സ്വദേശികളായ ഇക്‌റാര്‍ ആലം, അജാജ്, ഇര്‍ഷാദ്, ഷക്കീല്‍ ഷാ എന്നിവരാണ് പിടിയിലായത്. ഇവര്‍ നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ ജോലി ചെയ്യുന്നവരാണ്.
വാരണാസിയില്‍ നിന്ന് ചെന്നൈയിലുള്ള സഹോദരിയുടെ അടുത്തേക്ക് വരികയായിരുന്ന പെണ്‍കുട്ടിയെ തീവണ്ടിയില്‍ വെച്ചാണ് യുവാക്കള്‍ പരിചയപ്പെട്ടത്. തുടര്‍ന്ന് സൗഹൃദം സ്ഥാപിച്ച യുവാക്കള്‍ പെണ്‍കുട്ടിയെ ചെന്നൈയില്‍ ഇറങ്ങാന്‍ സമ്മതിച്ചില്ല. നിര്‍ബന്ധിച്ച് പാലക്കാട് എത്തിക്കുകയും, അവിടെ നിന്ന് റോഡ് മാര്‍ഗം കോഴിക്കോട് എത്തിക്കുകയുമായിരുന്നു. പാളയം ബസ്റ്റാന്റിന് സമീപത്തെ വാടക മുറിയിലെത്തിച്ചായിരുന്നു പീഡനം.
ശനിയാഴ്ച രാവിലെ അവശനിലയിലായ പെണ്‍കുട്ടിയെ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ ഉപേക്ഷിച്ച് കടന്നുകളയാന്‍ ശ്രമിക്കവെയാണ് പ്രതികള്‍ ആര്‍പിഎഫിന്റെ പിടിയിലായത്. പെണ്‍കുട്ടിയോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ ആര്‍പിഎഫ് സംഘം തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് തന്നെ പ്രതികളെ പിടികൂടി. പ്രതികളെ കസബ പൊലീസിന് കൈമാറി.
Post a Comment