കണ്ണൂരിൽ വീണ്ടും വൻ എം.ഡി.എം.എ. വേട്ട; പിടികൂടിയത് ഒരു കോടി രൂപയുടെ എം.ഡി.എം.എ.

 


കണ്ണൂർ : കണ്ണൂരിൽ വീണ്ടും വൻ ലഹരി വേട്ട കണ്ണൂർഎക്സൈസ് റേഞ്ചും എക്സൈസ് ഐ ബി യും റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്സും റെയിൽവേ സ്റ്റേഷനിൽ സംയുക്തമായി നടത്തിയ പരിശോധനയിൽ ഇന്ന് രാവിലെ 9 മണിയോടെ യശ്വന്ത്പുര – കണ്ണൂർ ട്രെയിനിൽ നിന്നുമാണ് അന്താരാഷ്ട്ര വിപണിയിൽ ഒരു കോടി രൂപയോളം വിലമതിക്കുന്ന 677 ഗ്രാം എം.ഡി.എം.എ. പിടികൂടിയത്. പ്രതി രക്ഷപ്പെട്ടു. ലഹരിമരുന്ന് ബാംഗ്ലൂരിൽ നിന്ന് കടത്തിയതെന്നാണ് സൂചന.

കണ്ണൂർ റെയിഞ്ച് എക്സൈസ് ഇൻസ്‌പെക്ടർ സിനു കോയില്യത്ത്, കണ്ണൂർ റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്സ് സബ് ഇൻസ്‌പെക്ടർ ശശി എൻ കെ, കണ്ണൂർ ഐ ബി എക്സൈസ് ഇൻസ്പെക്ടർ പ്രമോദ്, പ്രിവന്റീവ് ഓഫീസർമാരായ സന്തോഷ്‌ എം.കെ, പ്രവീൺ എൻ വി, കണ്ണൂർ ഐ ബി പ്രിവന്റീവ് ഓഫീസർ ദിലീപ് സി വി, റെയിൽവെ പോലീസ് സീനിയർ സിവിൽ പോലീസ് ഓഫീസർ സജീവൻ എം.കെ, കണ്ണൂർ എക്സൈസ് റേഞ്ചിലെ സിവിൽ എക്സൈസ് ഓഫീസർമാരായ സുഹൈൽ പിപി,സജിത്ത് എം, റിഷാദ് സി എച്ച്, രജിത്ത് കുമാർ എൻ, നിഖിൽ.പി, അജിത്ത് സി എന്നിവരാണ് റെയ്ഡ് നടത്തി ലഹരിമരുന്ന് പിടികൂടിയത്. കഴിഞ്ഞ ദിവസം തീവണ്ടിയാത്രക്കാരനായ കോഴിക്കോട് താമരശേരി സ്വദേശിയായ എൻ.എം ജാഫറിൽ (43) നിന്ന് റേഞ്ച്എക്സൈസ് സംഘം ലക്ഷങ്ങൾ വിലമതിക്കുന്ന 600 ഗ്രാം എം.ഡി.എം.എ. പിടികൂടിയിരുന്നു.

Post a Comment

Previous Post Next Post