ഹരിപ്പാട് : ജമ്മുവില്‍ മലയാളി സൈനികന്‍ സ്വയം വെടിയുതിര്‍ത്തു മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. കണ്ടല്ലൂര്‍ തെക്ക് തറയില്‍ കിഴക്കതില്‍ രവിയുടെ മകന്‍ ആര്‍ കണ്ണന്‍ (26) ആണ് ഡ്യുട്ടിക്ക് ഇടയില്‍ വെടി വെച്ചു മരിച്ചതായി വീട്ടുകാര്‍ക്ക് വിവരം ലഭിച്ചത്.
ജമ്മുവില്‍ രാഷ്ട്രീയ റൈഫിളില്‍ ആയിരുന്നു കണ്ണന്‍ ഡ്യൂട്ടി ചെയ്തിരുന്നത്. വ്യാഴാഴ്ച്ച വൈകിട്ട് 6 മണിയോടെ മേല്‍ ഉദ്യോഗസ്ഥന്‍ വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.
ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ല. ഓണത്തിന് നാട്ടില്‍ എത്തി പതിനേഴാം തീയതിയാണ് ലീവ് കഴിഞ്ഞു തിരികെ മടങ്ങിയത്. ഭാര്യ:ദേവു. മാതാവ്: പത്മാക്ഷി. മൃതദേഹം നാളെ ( ശനി ) വൈകിട്ട് 7 മണിയോടെ വിമാന മാര്‍ഗം നാട്ടില്‍ എത്തിച്ച് തിരുവനന്തപുരം പാങ്ങോട് സൈനിക ക്യാമ്ബില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് മറ്റെന്നാള്‍ ( ഞായര്‍) രാവിലെ 9 മണിയോടെ വീട്ടില്‍ എത്തിക്കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.
Post a Comment