കണ്ണൂര്‍ ; എസ്‌എംഎ രോഗ ബാധിതയായിരുന്ന കണ്ണൂര്‍ മാട്ടൂലിലെ അഫ്ര (13) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.സംസ്കാരം ഇന്ന് ഉച്ചക്ക് മാട്ടൂല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
അഫ്രയുടെ സഹോദരന്‍ മുഹമ്മദും എസ്‌എംഎ ബാധിതനാണ്. സഹോദരനായുള്ള അഫ്രയുടെ സഹായ അഭ്യര്‍ത്ഥന ഏറെ ശ്രദ്ധ നേടിയിരുന്നു. രോഗം തിരിച്ചറിയാന്‍ വൈകിയതോടെയാണ് അഫ്ര വീല്‍ചെയറിലായത്.
Post a Comment