സംസ്ഥാനത്ത് അങ്കണവാടി കുട്ടികള്‍ക്ക് ഇന്ന് മുതല്‍ പാലും മുട്ടയും വിതരണം ചെയ്യും. പോഷകബാല്യം പദ്ധതിയുടെ ഭാഗമായാണ് പാലും മുട്ടയും വിതരണം ചെയ്യുന്നത്. കുട്ടികളുടെ പോഷകാഹാര നിലവാരം ഉയര്‍ത്തുന്നതിനും, സുസ്ഥിര വികസന ലക്ഷ്യം കൈവരിക്കുന്നതിനുമായാണ് ആഴ്ചയില്‍ രണ്ട് ദിവസം മുട്ടയും, രണ്ട് ദിവസം പാലും നല്‍കുന്നത്. 61.5 കോടി രൂപയാണ് പദ്ധതിക്കായി സര്‍ക്കാര്‍ വിനിയോഗിക്കുന്നത്.
Post a Comment