തിരുവനന്തപുരം, കോട്ടയം, കണ്ണൂര്‍ (nursing college admission) സര്‍ക്കാര്‍ നഴ്സിംഗ് കോളേജുകളില്‍ ക്രിട്ടിക്കല്‍ കെയര്‍ നഴ്സിംഗ്, എമര്‍ജന്‍സി ആന്‍ഡ് ഡിസാസ്റ്റര്‍ നഴ്സിംഗ്, ഓങ്കോളജി നഴ്സിംഗ്, ന്യൂറോ സയന്‍സ് നഴ്സിംഗ്, കാര്‍ഡിയോ തൊറാസിക്ക് നഴ്സിംഗ്, നിയോനേറ്റല്‍ നഴ്സിംഗ്, നഴ്സസ് ആന്‍ഡ് മിഡ് വൈഫറി പ്രാക്‌ട്രീഷണര്‍ എന്നീ പോസ്റ്റ് ബേസിക് ഡിപ്ലോമ നഴ്സിംഗ് കോഴ്സുകളില്‍ 2022-23 വര്‍ഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രോസ്പെക്ടസ്സ് www.lbscentre.kerala.gov.in ല്‍ ലഭിക്കും.
ജനറല്‍, എസ്.ഇ.ബി.സി വിഭാഗത്തിന് 1000 രൂപയും പട്ടികജാതി/ പട്ടികവര്‍ഗ്ഗ വിഭാഗത്തിന് 500 രൂപയുമാണ് അപേക്ഷ ഫീസ്. വെബ്സൈറ്റില്‍ ലഭിക്കുന്ന ചെല്ലാന്‍ഫോം ഉപയോഗിച്ച് ഫെഡറല്‍ബാങ്ക് ശാഖകളിലൂടെ അപേക്ഷ ഫീസ് അടയ്ക്കണം. അപേക്ഷ ഫോം ഓണ്‍ലൈനായി സമര്‍പ്പിക്കാം. അപേക്ഷകള്‍ ആഗസ്റ്റ് 1 മുതല്‍ 27 വരെ നല്‍കാം.
ഫിസിക്സ്, കെമസ്ട്രി, ബയോളജി ഐശ്ചിക വിഷയമായി എടുത്ത് പ്ലസ്ടു പരീക്ഷ പാസ്സായിരിക്കണം. ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സിലിന്റെ അംഗീകാരമുള്ള ജിഎന്‍എം കോഴ്സ് 50 ശതമാനം മാര്‍ക്കോടെയോ അല്ലെങ്കില്‍ പോസ്റ്റ് ബേസിക് ബി.എസ്‌സി. നഴ്സിംഗ്/ ബി.എസ്‌സി നഴ്സിംഗ് പാസ്സായിരിക്കണം. കേരളത്തില്‍ നിന്ന് വിദ്യാഭ്യാസ യോഗ്യത നേടിയ അപേക്ഷകര്‍ കേരള നഴ്സസ് ആന്‍ഡ് മിഡ് വൈഫ്സ് കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് പ്രവേശന സമയത്ത് ഹാജരാക്കണം. പ്രായപരിധി 45 വയസ്. സര്‍വ്വീസ് ക്വാട്ടയിലേക്കുള്ള അപേക്ഷകര്‍ക്ക് പരമാവധി 49 വയസ്സാണ് പ്രായപരിധി. 2022 ഡിസംബര്‍ 31 അടിസ്ഥാനമാക്കിയാണ് പ്രായപരിധി കണക്കാക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2560363, 364.
Post a Comment