കോമൺവെൽത്ത് ഗെയിംസിൽ മെഡൽ നേടുന്ന ആദ്യത്തെ ഇന്ത്യന്‍ പുരുഷ ലോംഗ്ജമ്പറായി മലയാളി യുവതാരം മുരളി ശ്രീശങ്കർ. 8.08 മീറ്റർ ചാടി വെള്ളി നേടിക്കൊണ്ടാണ് ശ്രീശങ്കർ ചരിത്രം എഴുതിയത്. നാലാമത്തെ ചാട്ടത്തിൽ ആയിരുന്നു മെഡൽ ഉറപ്പിച്ച 8.08 മീറ്റർ ശ്രീശങ്കർ ചാടിയത്. ഒന്നാമത് എത്തിയ ബഹാമാസിന്റെ ലക്വനും 8.08 ആണ് ചാടിയത്. എങ്കിലും മികച്ച രണ്ടാമത്തെ ശ്രമം താരത്തെ ശ്രീശങ്കറിന് മുകളിൽ ഫിനിഷ് ചെയ്യാൻ സഹായിച്ചു.
Post a Comment