സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിനുള്ള ഒന്നാം അലോട്ട്‌മെന്റ് പട്ടിക പ്രസിദ്ധീകരിച്ചു. ഇന്ന് രാവിലെ 9 പ്രഖ്യാപിക്കുമെന്ന് ആയിരുന്നു അറിയിപ്പെങ്കിലും ഇന്നലെ രാത്രിയോടെ തന്നെ വെബ്‌സൈറ്റിൽ ഫലം ലഭ്യമായി. ഇന്ന് രാവിലെ 11 മുതൽ പ്രവേശന നടപടികൾ ആരംഭിക്കും. VHSE വിഭാഗത്തിലെ ആദ്യ അലോട്ട്‌മെന്റും ഇന്നലെ രാത്രി പ്രസിദ്ധീകരിച്ചു. ഒന്നാം അലോട്ട്‌മെന്റിന്റെ പ്രവേശനം ഓഗസ്റ്റ് 10ന് വൈകീട്ട് 5ന് പൂർത്തീകരിക്കും.
Post a Comment