തൃശൂർ: തൃശൂരില്‍ മരിച്ച യുവാവിന് മങ്കിപോക്സ് സ്ഥിരീകരിച്ചു. പൂനെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് ആദ്യം റിപ്പോര്‍ട്ട് ചെയ്യുന്ന മങ്കിപോക്സ് മരണമാണിത്.
ജൂലൈ 22ന് റാസല്‍ഖൈമയില്‍ നിന്നും നാട്ടിലെത്തിയ തൃശൂർ പുന്നയൂര്‍ പഞ്ചായത്തിലെ കുരിഞ്ഞിയൂര്‍ സ്വദേശി ഹഫീസ്(22) ആണ് മരിച്ചത്. യുഎഇയില്‍ നിന്നും വരുമ്പോൾ ഇയാള്‍ക്ക് പനിയുണ്ടായിരുന്നു.
അവിടെ ഡോക്ടറെ കാണിച്ച് പരിശോധനകള്‍ നടത്തിയെങ്കിലും നാട്ടിലെത്തിയപ്പോള്‍ രോഗവിവരത്തെ കുറിച്ച് പറഞ്ഞിരുന്നില്ല. കരിപ്പൂര്‍ വിമാനത്താവളത്തിലാണ് ഇയാള്‍ വിമാനമിറങ്ങിയത്. നാല് സൂഹൃത്തുക്കളാണ് ഇയാളെ കരിപ്പൂരില്‍ നിന്നും നാട്ടിലേക്ക് എത്തിച്ചത്.
വന്നതിന്റെ തൊട്ടടുത്ത ദിവസം ഇയാള്‍ കൂട്ടുകാരുമൊത്ത് പന്ത് കളിച്ചിരുന്നു. ഇയാള്‍ മരിച്ചതിന്റെ പിന്നാലെ 15 പേര് നിരീക്ഷണത്തിലായിരുന്നു. രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ സമ്പര്‍ക്കമുള്ള കൂടുതല്‍ ആളുകളെ കണ്ടുപിടിച്ച് നിരീക്ഷണത്തിലാക്കും.
Post a Comment