ആലുവ: ഡ്യൂട്ടിക്കിടെ ട്രാഫിക് എസ്.ഐ കുഴഞ്ഞുവീണു മരിച്ചു. ആലുവ ട്രാഫിക് സ്റ്റേഷനിലെ എസ്.ഐ പെരുമ്ബാവൂര്‍ കീഴില്ലം അറക്കല്‍ വീട്ടില്‍ വിനോദ് ബാബു (52) ആണ് മരിച്ചത്.
മെട്രോ സ്റ്റേഷന് സമീപം ഡ്യൂട്ടി ചെയ്യവേ വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
കുഴഞ്ഞുവീണ വിനോദ് ബാബുവിനെ ഒപ്പമുണ്ടായ പൊലീസുകാരായ ബിനു ജോയ്, പ്രതീഷ്, സജി, എന്നിവര്‍ ചേര്‍ന്ന് ഉടനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചു.
27 വര്‍ഷമായി സര്‍വിസിലുണ്ടായിരുന്നു വിനോദ് ബാബു. മാതാവ്: ജഗദമ്മ. ഭാര്യ: സിന്ധു. മകന്‍: രോഹിത് വിനോദ്.
Post a Comment