കോവിഡ് കാലത്ത് നിർത്തലാക്കിയ ഇരിക്കൂർ നിയോജക മണ്ഡലത്തിലെ 14 KSRTC സർവീസുകളിൽ 2 എണ്ണം പുനരാരംഭിച്ചു. വലിയ അരീക്കാമല, മാവുംചാൽ സർവീസുകളാണ് ഇന്ന് ഉദ്ഘാടനം ചെയ്തത്. അവശേഷിക്കുന്ന 12 സർവീസുകൾ ഉടനെ ആരംഭിക്കും. കോളിത്തട്ട് - അറബി സർവീസും, മാട്ടറ - കാലാങ്കി സർവീസും 10 ദിവസത്തിനകം ആരംഭിക്കാൻ കഴിയുമെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്.
മാവുംചാൽ -കണ്ണൂർ കെ എസ് ആർ ടി സി സർവീസ് ഉദ്ഘാടനം എം എൽ എ അഡ്വ:സജീവ് ജോസഫ് ഫ്ലാഗ് ഓഫ് ചെയ്ത് നിർവഹിച്ചു.
Alakode News
0
Post a Comment