ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് യോഗ്യത പരീക്ഷ എഴുതാന്‍ അനുമതി

 


റഷ്യ, യുക്രൈന്‍ യുദ്ധവും, കൊവിഡ് വ്യാപനവും മൂലം രാജ്യത്തേക്ക് മടങ്ങിയെത്തിയ അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് യോഗ്യത പരീക്ഷ എഴുതാന്‍ അനുമതി നല്‍കി ദേശിയ മെഡിക്കല്‍ കമ്മീഷന്‍.

ജൂണ്‍ മുപ്പതിനോ അതിന് മുൻപോ കോഴ്‌സ് പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് ലഭിച്ച അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് ആണ് പരീക്ഷ എഴുതാന്‍ അവസരം നല്‍കുക.

ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കണമെന്ന നിബന്ധനയില്‍ ഇളവ് നല്‍കി. പരീക്ഷയ്ക്ക് ശേഷം വിദ്യാര്‍ഥികള്‍ ഇന്ത്യയില്‍ രണ്ട് വര്‍ഷ നിര്‍ബന്ധിത മെഡിക്കല്‍ ഇന്റേണ്‍ഷിപ്പ് ചെയ്യണം.

അവസാന വര്‍ഷങ്ങളിലെ പ്രാക്റ്റിക്കല്‍ ക്ലാസുകളുടെ അഭാവം രണ്ട് വര്‍ഷ ഇന്റേണ്‍ഷിപ്പിലൂടെ പരിഹരിക്കാനാകുമെന്ന് എന്‍.എം.സി വ്യക്തമാക്കി. സുപ്രീംകോടതി ഉത്തരവ് പ്രകാരം ആണ് ദേശീയ മെഡിക്കല്‍ കമ്മീഷന്‍റെ നടപടി.

Post a Comment

Previous Post Next Post