തൃശ്ശൂരിൽ കഴിഞ്ഞ ദിവസം മരിച്ച യുവാവിന്റെ മരണം മങ്കി പോക്സ് മൂലമെന്ന് സ്ഥിരീകരിച്ചു. ഈ മാസം 21ന് യുഎഇയിൽ നിന്ന് എത്തിയ യുവാവ് ഇന്നലെയാണ് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. 19ന് വിദേശത്ത് നടത്തിയ സ്രവ പരിശോധനയിലാണ് ഇയാൾ കുരങ്ങ് വസൂരി സ്ഥിരീകരിച്ചത്. ആരോഗ്യ വകുപ്പ് പുന്നയൂരിൽ യോഗം വിളിച്ചു. മരിച്ച യുവാവിന്റെ റൂട്ട് മാപ്പ് തയ്യാറാക്കി. സമ്പർക്കത്തിൽ വന്നവരോട് നിരീക്ഷണത്തിൽ പോകാൻ ആവശ്യപ്പെട്ടു.
Post a Comment