ആലക്കോട് :കടകളിലേക്കും സ്ഥാപനങ്ങളിലേക്കും ആളുകൾക്ക് പ്രവേശിക്കാൻ കഴിയാത്ത വിധത്തിലുള്ള വാഹന പാർക്കിക്കിനെതിരെ
വ്യാപാരികൾ ആലക്കോട്
പോലീസിൽ പരാതി നൽകി.
ആലക്കോട് ടൗണിൽ മെയിൻ റോഡ് ജംഗ്ഷനിലെ മരത്തിന് സമീപത്തുള്ള കോംപ്ലക്സിലെ വ്യാപാരികളാണ്
പരാതി നൽകിയത്. ആധാരം
എഴുത്ത് ഓഫീസുകൾ, മിൽ തുടങ്ങി 15ഓളം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന താണ് ഷോപ്പിംഗ് കോംപ്ലക്സ്.
ഇതിന് മുന്നിലായി ബൈക്ക്
ഷോറൂമിന് മുന്നിൽ നിർത്തിവച്ചിരിക്കുന്നതു പോലെയാണ്
വാഹനങ്ങളുടെ ഇരുചക പാർക്കിംഗ്. സ്ഥാപനങ്ങളിലേക്ക് ആളുകൾക്ക് പ്രവേശിക്കാൻ ഒരു വഴിയുമില്ലാത്ത വിധ
ത്തിലുള്ള അശാസ്ത്രീയമായ
വാഹന പാർക്കിംഗിനെത്തുടർന്ന് കടുത്ത ദുരിതം നേരിടുന്നത് വ്യാപാരികളും ആധാരം എഴുത്തുകാരും നേരിടുന്നത്.രാവിലെ ടൗണിൽ കൊണ്ടുവന്ന് ലോക്ക് ചെയ്തു പോകുന്ന ബൈക്കുകൾ രാത്രിയായാൽ മാത്രമാണ് മിക്കവരും തിരിച്ച് എടുക്കുന്നത്. ഇതോടെ ടൗണിൽ വിവിധ ആവശ്യങ്ങൾക്ക് എത്തുന്ന
വർക്ക് വാഹനങ്ങൾ പാർക്ക് ചെയ്യാനും സൗകര്യമില്ലാത്ത അവസ്ഥയായി. കടകൾക്ക് മുന്നിലെ അനധികൃത പാർക്കിംഗ് കാരണം ജീവിതം വഴിമുട്ടുന്ന അവസ്ഥയാണെന്നാണ് വ്യാപാരികൾ പറയുന്നത്. സാധനങ്ങൾ വാങ്ങാനും ഇടപാടുകൾ നടത്താനും
ആളുകൾക്ക് വഴിയില്ലാത്ത സ്ഥിതിയായതോടെയാണ് സഹി
കെട്ട വ്യാപാരികൾ പരാതിയുമായി പോലീസിനെ സമീപിച്ചത്. ബസ്റ്റോപ്പിന് സമീപത്തുള്ള മെയിൻ റോഡിലെ കാൽ നടയാത്രക്കാർക്കും അപകടഭീഷണിയുയർത്തുകയാണ് നടപ്പാത അടച്ചുകൊണ്ടുള്ള വാഹന പാർക്കിംഗ്. നടുറോഡിലൂടെ നടക്കേണ്ട അവസ്ഥയിലാണ് കാൽ നടയാത്രക്കാർ.
Post a Comment