പ്രശസ്ത സിനിമാ-സീരിയൽ നടന്‍ ബാബുരാജ് വാഴപ്പള്ളി (59) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയായിരുന്നു അന്ത്യം. നിരവധി സിനിമകൾ, സീരിയല്‍, നാടകങ്ങൾ എന്നിവയിൽ വേഷമിട്ടിട്ടുണ്ട്. ആലപ്പുഴ വാഴപ്പള്ളി സ്വദേശി ആണെങ്കിലും ഏറെക്കാലമായി മാനിപുരത്തിന് സമീപം കുറ്റൂരു ചാലിലായിരുന്നു താമസം. ഉച്ചക്ക് ഒരു മണിക്കാണ് സംസ്കാരം.
Post a Comment