തളിപ്പറമ്പ്: തളിപ്പറമ്പിൽ ബസ് നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലും ബൈക്കിലുമിടിച്ച് ഒരാൾ മരിച്ചു .ബൈക്ക് യാത്രികൻ ചെറുകുന്ന് സ്വദേശി സോമനാണ് മരിച്ചത്. തളിപ്പറമ്പ് മന്ന ജംഗ്‌ഷന് സമീപം ആലക്കോട് റോഡിലാണ് അപകടം .സോമനൊപ്പം ബൈക്കിൽ ഉണ്ടായിരുന്ന ആളെ ഗുരുതര പരിക്കുകളോടെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് ഉച്ചക്ക് 12:30 നാണ് അപകടം നടന്നത്.കണ്ണൂരിലേക്ക് പോകുന്ന സ്വകാര്യബസും കെ.എല്‍.13 എ.എല്‍ 1814 ബൈക്കുമാണ് കൂട്ടിയിടിച്ചത്.
തളിപ്പറമ്പിൽ മന്നയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു; ഒരാളുടെ നില ഗുരുതരം
Alakode News
0
Post a Comment