പ്ലസ് വണ്‍ പ്രവേശന അപേക്ഷ; സമയം നീട്ടി

 


പ്ലസ് വണ്‍ പ്രവേശന അപേക്ഷയില്‍ തിരുത്തലോ കൂട്ടിച്ചേര്‍ക്കലോ വരുത്താന്‍ സമയം നീട്ടി. നാളെ വൈകീട്ട് 5 മണി വരെ സമയം നീട്ടി നൽകിയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഇന്ന് വൈകീട്ടോടെ സമയം അവസാനിക്കാനിരിക്കെയാണ് നാളത്തേക്ക് നീട്ടിയത്. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം അനുസരിച്ചാണ് നടപടി. ഓഗസ്റ്റ് 3ന് ആദ്യത്തെ പ്രവേശന പട്ടിക പ്രസിദ്ധീകരിക്കും.

Post a Comment

Previous Post Next Post