ദുബായ്: യുഎഇയില്‍ ശക്തമായ മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ ഏഴു പ്രവാസികള്‍ മരിച്ചു. എഷ്യന്‍ വംശജരായ ഏഴു പ്രവാസികളാണ് മരണപ്പെട്ടതെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തി.
റാസല്‍ഖൈമ, ഷാര്‍ജ, ഫുജൈറ എന്നിവിടങ്ങളില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. അപകടത്തില്‍ പെട്ടവരുടെ പേരുവിവരങ്ങള്‍ മന്ത്രാലയം പുറത്തുവിട്ടിട്ടില്ല. പ്രളയത്തില്‍ ഏഷ്യക്കാരനായ ഒരാളെ കാണാതായിട്ടുമുണ്ട്
വീടുകളിലും മറ്റും വെള്ളം കയറി അപകടാവസ്ഥയിലായവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് അറിയിച്ചു. ദുരന്ത ബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
Post a Comment