ആലക്കോട് ജില്ലാ ടാഗ് ഓഫ് വാർ
അസോസിയേഷന്റെയും വായാട്ടുപറമ്പ് സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ജില്ലാ ജൂനിയർ വടംവലി ചാമ്പ്യൻഷിപ്പ് ഇന്ന് രാവിലെ മുതൽ വായാട്ടുപറമ്പ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. അണ്ടർ 19, 17 ആൺകുട്ടികൾ,പെൺകുട്ടികൾ, മിക്സഡ് ഡബിൾസിൽ ഭാഗങ്ങളിലായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും 300 ഓളം
കുട്ടികൾ മത്സരത്തിൽ പങ്കെടുക്കും. ജില്ലാ ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം തലശ്ശേരി അതിരൂപത കോർപ്പറേറ്റ് മാനേജർ റവ.ഫാദർ മാത ശാസ്താംപാടവിൽ നിർവഹിക്കും.
നടുവിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബേബി ഓടമ്പള്ളി അധ്യക്ഷത വഹിക്കും. സ്കൂൾ മാനേജർ ഫാദർ തോമസ് തെങ്ങുംപള്ളി,പഞ്ചായത്ത് മെമ്പർ സാലി ജോഷി, ജില്ലാ ടാഗ് ഓഫ് വാർ അസോസിയേഷൻ സെക്രട്ടറി പ്രവീൺ മാത്യു,സംസ്ഥാന വൈസ് പ്രസിഡണ്ട് പി. രഘുനാഥ്,പ്രിൻസിപ്പൽ ബിജു ജോസഫ്, ഹെഡ്മിസ്ട്രസ് സോഫിയ ചെറിയാൻ, യുപി സ്കൂൾ ഹെഡ്മാസ്റ്റർ
ബെന്നി പുത്തൻ നടയിൽ പ്രസംഗിക്കും.
Post a Comment