ആലക്കോട്: ആലക്കോട് ടൗണിനു സമീപത്തെ കുറ്റിക്കാട്ടിലുണ്ടായ "ബോംബ് സ്ഫോടനം' ത്തിൽ രണ്ടാളുകൾക്ക് ഗുരുതരമായി പരിക്കേറ്റത്' ജനങ്ങളെ ഭീതിയിലാക്കി. രണ്ടുപേർ രക്തം ഒലിച്ചു കടത്തിണ്ണയിൽ കിടക്കുന്നതും കണ്ടതോടെ സ്ഥലത്തെത്തിയ നാട്ടുകാർ ഉടൻ പോലിസിനെയും ഫയർഫോഴ്സിനെയും വിവരമറിയിച്ചു. സംഭവ സ്ഥലത്ത് കുതിച്ചെത്തിയ പോലീസും ഫയർഫോഴ്സും പരിക്കേറ്റവരെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. സമൂഹ മാധ്യമങ്ങളിലും സംഭവം പ്രചരിച്ചതോടെ വിവിധ പ്രദേശങ്ങളിൽ നിന്ന് ആലക്കോട് ടൗണിലെത്തിയവരുടെ വീട്ടുകാരും ആശങ്കയിലുടെ മുൾ മുനയിലായി. "സ്ഫോടനവും പരിക്കേൽക്കലുമെല്ലാം' മോക് ഡ്രില്ലിന്റെ ഭാഗമാണെന്ന പോലീസ് അറിയിച്ചതോടെയാണ് ആശങ്കയും ഭീതിയും ഒഴിഞ്ഞു പോയത്.
ചെറുപുഴ: ചെറുപുഴ പുതിയ പാലത്തിൽ സ്ഫോടനം. ഇന്നലെ രാവിലെ പത്തോടെ ശബ്ദം േകട്ട് ഓടിയെത്തിയവർക്ക് കാണാൻ കഴിഞ്ഞത് പരിക്കേറ്റ് നിലയിൽ രണ്ടുപേരെ. പിന്നീട് ചെറുപുഴ സ്റ്റേഷൻ ഇൻസ്പെക്ടർ കെ.എ. ബോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തുന്നു. പിന്നാലെ പെരിങ്ങോം ഫയർ ഫോഴ്സും ആംബുലൻസും സ്ഥലത്തെത്തി. പരിക്കേറ്റവരെ ആംബുലൻസിൽ കയറ്റി ആശുപത്രിയിലെത്തിക്കുന്നു. ഒടുവിൽ സ്ഫോടനം നടന്ന സ്ഥലം ഫയർഫോഴ്സ് വെള്ളം ഒഴിച്ചു വൃത്തിയാക്കിയതോടെയാണ് ചെറുപുഴ പോലീസ് സ്റ്റേഷന്റെ നേതൃത്വത്തിൽ നടത്തിയ മോക്ഡ്രിൽ ആയിരുന്നു സംഭവമെന്ന് വ്യക്തമായത്.
Post a Comment